ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്പെഷല്‍ ആംഡ് പൊലീസ് ബറ്റാലിയനിലെ മീശയുള്ള പോലീസുകാര്‍ക്ക് മീശ ഭംഗിയോടെ പരിപാലിക്കാനുള്ള അലവന്‍സ് 400% മാണ് വര്‍ദ്ധിപ്പിച്ചു. എഡിജി ബിനോദ് കുമാര്‍ സിംഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മീശ പരിപാലിക്കാന്‍ ഇപ്പോള്‍ നല്കി വരുന്ന തുക അമ്പത് രൂപയാണ്. എന്നാല്‍ ഇനി മുതല്‍ 250 രൂപ മാസശമ്പളത്തിനൊപ്പം ലഭിക്കും.
ഇപ്പോഴത്തെ പൊലീസ് ഉദ്യോഗസ്ഥരൊക്കെ മീശ വെട്ടിയൊതുക്കി സൂക്ഷിക്കാറാണ് പതിവ്. വലിയ മീശക്കാര്‍ വിരളം. പൊലീസിലെ കൊമ്പന് മീശക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ മീശ അലവന്‍സ് വര്‍ദ്ധനയ്ക്ക് പിന്നിലുണ്ടെന്ന് എഡിജി പറയുന്നു. കുംഭമേളയില്‍ വലിയ മീശയുള്ള പൊലീസുകാരെ കണ്ടത് തന്റെ പുതിയ നടപടിക്ക് പ്രചോദനമായെന്നും ഇദ്ദേഹം പറയുന്നു. പൊലീസിന്റെ മീശ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും എന്നാല്‍ മീശ വയ്ക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

