ചെന്നൈ: കനത്ത മഴ തെക്കന്‍ തമിഴ്നാട്ടില്‍ വെള്ളപ്പൊക്കം. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ ശക്തമായ മഴ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്.തിരുനെല്‍വേലിയിലെ തിരുച്ചെന്തൂരില്‍ ഒരു വര്‍ഷം കിട്ടുന്ന മഴയിലും അധികമാണ് ഒറ്റദിവസം കൊണ്ട് പെയ്തത്. പലയിടങ്ങളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.
ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക് ആളുകളെ മാറ്റുകയാണ്. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ പ്രസവതീയതി നല്‍കിയിട്ടുള്ള ഗര്‍ഭിണികളെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.24 മണിക്കൂറുകള്‍ കൂടി മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. തേനി, മധുര,ശിവഗംഗ,രാമനാഥപുരം, ദിണ്ടിഗല്‍ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വൈഗ നദി കരകവിഞ്ഞതോടെയാണ് മുന്നറിയിപ്പ്.
30ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഒന്‍പത് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


