ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് വ്യോമയാത്ര നിഷേധിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമാണെന്നും സൈനികര്‍ക്ക് വ്യോമയാത്ര നിഷേധിച്ചിട്ടില്ലെന്നും മന്താലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.സിആര്‍പിഎഫ് സൈനികരെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കൊണ്ടുപോകണമെന്ന അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചുവെന്ന തരത്തില്‍ ചില മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് സൈനികര്‍ക്ക് ശ്രീനഗറിലേക്ക് പോകാന്‍ വിമാന സൗകര്യം ലഭ്യമാക്കിയിരുന്നെങ്കില്‍ ജവാന്മാരുടെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന തരത്തില്സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരണങ്ങളും നടന്നിരുന്നു.പ്രചരണം വ്യാപകമായതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്.

