ലഡാക്ക്: ജമ്മു കശ്മീരിലെ ലഡാക്കില്‍ വാഹനത്തിനു മുകളിലേക്ക് മഞ്ഞുവീണ് ഒരു മരണം, 9 പേരെ കാണാതായി. ലഡാക്കിലെ ഖാര്ഡങ ലാ ചുരത്തില്‍ 17500 അടി ഉയരത്തിലാണ് സംഭവം. പൊലീസും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കാണാതായ സംഘം സ്കോര്‍പിയോയിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രക്കിടെ വന്‍ മഞ്ഞുമല വാഹനത്തിനു മുകളില്‍ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കശ്മീരിലെ അനന്ത്നാഗ്, ബുദ്ഗാം, ബാരമുല്ല, ബന്ദിപൊര, ഗന്ദേര്‍ബാല്‍, കാര്‍ഗില്‍, കുല്‍ഗാം, കുപ്വാര, ലേ എന്നിവിടങ്ങളില്‍ ഇന്ന് ഹിമപാതത്തിന് സാധ്യതയുെണ്ടന്നും ഇൗ പ്രദേശങ്ങളിലൂെടയുള്ള സഞ്ചാരം ജനങ്ങള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

