കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടക്കും. സംഭവത്തില്‍ ഐഎംഎ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. നാളെ രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ സമരം ആരംഭിക്കും.കൊല്‍ക്കത്തയില്‍ ഡോക്ടറെ പീഡിച്ചുകൊന്നതില് പ്രതിഷേധിച്ചാണ് സമരം. അതേസമയം ജൂനിയര്‍ ഡോക്ടര്‍ ഇന്ന് പണിമുടക്കുകയാണ്.
വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം.അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഡോക്ടര്‍മാര്‍ കരിദിനവും ആചരിക്കും.സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും കേസില്‍ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ വലിയ സംഘം ഇന്നലെ രാത്രി ഏറെ വൈകിയും പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.


