മധ്യപ്രദേശില്‍ കൃഷിക്കാരായ ദമ്പതികളെ പോലീസ് ആക്രമിച്ചു. സര്‍ക്കാര്‍ വക സ്ഥലത്ത് കൃഷി ചെയ്ത ഇവരുടെ കൃഷി നശിപ്പിച്ചിരുന്നു പോലീസ്. ഇത് തടയാനെത്തിയ ദമ്പതികളെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മധ്യ പ്രദേശിലെ ഗുണയിലാണ് ദലിത് ദമ്പതികള്‍ പൊലീസ് ആക്രമിച്ചത്. ദമ്പതികള്‍ പോലീസിന് മുന്നില്‍ കീടനാശിനി കുടിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഈ സംഭവം പുറത്തായതോടെ ജില്ല മജിസ്ട്രേറ്റിനേയും എസ്പിയേയും തല്‍സ്ഥാനത്ത് നിന്ന് നീക്കി. ദമ്പതികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ഭൂമിയില്‍ ദമ്പതികള്‍ കൃഷി ചെയ്ത് വരികയായിരുന്നു. ഈ ഭൂമിയില്‍ കോളേജ് നിര്‍മ്മിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ അനുമതി നല്കി. ഇവിടെ നിന്നും കുടുംബത്തെ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസ് ജെസിബി ഉപയോഗിച്ച് കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച ദമ്പതികളെ പൊലീസ് മര്‍ദ്ദിക്കുകയും തുടര്‍ന്ന് ഇവര്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയുമാണ് ഉണ്ടായത്. സംഭവത്തില്‍ വിമശനവുമായി രാഹുല്‍ ഗാന്ധി എത്തിയിരുന്നു. ഇത്തരം അനീതികള്‍ക്കെതിരെ കൂടിയാണ് പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

