ഡെറാഡൂണ്‍: അവിഹിതബന്ധമെന്ന സംശയത്തില്‍ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് നടിയെ കൊലപ്പെടുത്തി. പഞ്ചാബിലെ ടിവി അഭിനേത്രി അനിത സിംഗാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണു സംഭവം.
ഭര്‍ത്താവ് രവീന്ദര്‍ പാല് സിംഗാണ് അനിതയെ കൊലപ്പെടുത്തിയത്. പഞ്ചാബിലെ ഫിറോസ്പുര്‍ സ്വദേശിയായ ഇയാള്‍, സിനിമയില്‍ അവസരം വാങ്ങിനല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് നൈനിറ്റാളില്‍ എത്തിച്ചത്. നൈനിറ്റാളിലെ കലദുംഗില്വച്ച് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയശേഷം രവീന്ദറും സുഹൃത്തായ കുല്‍ദീപും ചേര്‍ന്ന് അനിതയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കുന്നതിനു വേണ്ടി അനിതയുടെ മുഖം കത്തിച്ച് വികൃതമാക്കി. മൃതദേഹം കണ്ടെത്തിയിടത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് രവീന്ദറിനെ അറസ്റ്റ് ചെയ്യുന്നത്. മറ്റൊരാളുമായി അനിതയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണു കൊല നടത്തിയതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു.


