ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാത്രസില്‍ നാലുവയസുകാരിയെ ബലാല്‍സംഗം ചെയ്തതായി പരാതി. പ്രതിയായ കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഹാത്രസിലെ സസ്നി ഗ്രാമത്തിലാണ് കുറ്റകൃത്യം നടന്നത്. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതേസമയം, അസമിലെ ഗോഹട്ടിയില്‍ 14 വയസുള്ള മകളെ രണ്ടുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്ന 41കാരനായ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. പ്രതി കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.


