ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 40 ഓളം തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു. കുടുങ്ങിയ തൊഴിലാളികൾ സുരക്ഷിതരാണെന്നും അവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
കൂടാതെ തുരങ്കത്തിൽ ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴി ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്. ഇതേ പൈപ്പിലൂടെ രാത്രിയിൽ കംപ്രസർ വഴി തൊഴിലാളികൾക്ക് ഭക്ഷ്യവസ്തുക്കകളും എത്തിച്ചു നൽകി. തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി കനത്ത എക്സ്കവേറ്റർ യന്ത്രങ്ങളും വിന്യസിച്ചിട്ടുണ്ട്.

