ഹൈദരാബാദ്: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് മുന്‍ ടി.ആര്.എസ് നേതാവ് എം.എല്‍.എ സ്ഥാനം രാജിവെച്ചു. ചന്ദ്രശേഖര റാവു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് എറ്റേല രാജേന്ദര്‍ ആണ് രാജിവെച്ചു. രാജിക്കത്ത് തെലുങ്കാന നിയമസഭ സ്പീക്കര്‍ പോചാരം ശ്രീനിവാസ റെഡ്ഡിക്ക് കൈമാറിയതായി രാജേന്ദറിന്റെ ഓഫീസ് അറിയിച്ചു.
ഹുസൂറാബാദ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ എറ്റേല രാജേന്ദര്‍, ബി.ജെ.പിയില്‍ ചേക്കേറുന്നതിൻ്റെ മുന്നോടിയായി ഏതാനും ദിവസം മുൻപ് തെലങ്കാന രാഷ്ട്രസമിതി വിട്ടിരുന്നു .തിങ്കളാഴ്ച എറ്റേല രാജേന്ദര്‍ ഡല്‍ഹിയില്‍ വെച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്.
തെലങ്കാന സംസ്ഥാനത്തെ സ്വേച്ഛാധിപത്യ, സ്വജനപക്ഷപാത രാഷ്ട്രീയത്തിന് വിരാമമിടാന്‍ ജനങ്ങള്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറാണെന്നും തെലങ്കാന രാഷ്ട്ര സമിതിയുടെ അഴിമതിക്ക് എതിരെയാണ് പോരാട്ടമെന്നും വെള്ളിയാഴ്ച രാജേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഭൂമി കൈയേറ്റ ആരോപണത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, എറ്റേല രാജേന്ദറിനെ പുറത്താക്കിയത്എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ രാജേന്ദറിനും കുടുംബത്തിനും എതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ പുറത്തുവരുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.