ഒരൊറ്റ അഭിപ്രായ സര്‍വേ ഒഴിച്ച് ബാക്കി ഒന്നും ടിവികെയ്ക്കും നേതാവ് വിജയ്ക്കും തമിഴനാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സാധ്യത ഒന്നും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഒരു ജ്യോതിഷി മാത്രം വേറിട്ടു നിന്നു. റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍ അഥവാ രാധന്‍ പണ്ഡിറ്റ്. വിജയ് തന്റെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒസിഡി) ആയി രാധനെ നിയോഗിച്ചതോടെ എല്ലാ കണ്ണുകളും അദ്ദേഹത്തിലേക്കാണ്.
നാല് പതിറ്റാണ്ടിലേറെയായി ജ്യോതിഷ-സംഖ്യാശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാധന്‍ പണ്ഡിറ്റ്. മെഡിറ്റഷന്‍ ഗുരു എന്ന പേരിലും അദ്ദേഹം പ്രശസ്തനാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അക്കാഡമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ തന്റെ ശിഷ്യ സമ്പത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്.
1989 ല്‍ ജയലളിതയുടെ ഭാവി പ്രവചിച്ചുകൊണ്ട് ഒരു പോസ്റ്റ് കാര്‍ഡ് അയച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. അതിനു പിന്നാലെ അവര്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ഭാവി പ്രവചിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്രേ. 1991 ലെ തിരഞ്ഞെടുപ്പ് വിജയം കൃത്യമായി പ്രവചിച്ചതോടെ ജയലളിതയ്ക്ക് പ്രിയപ്പെട്ട ആളായി. എ്നാല്‍ 1994 മുതല്‍ 1997 വരെ മോശം കാലമായിരിക്കുമെന്നും ജയില്‍വാസമോ ആശുപത്രി വാസമോ വരെ സാധ്യതയുണ്ടെന്നും പ്രവചിച്ചത് അവരെ അസ്വസ്ഥയാക്കി. ഇതോടെ തന്നെ പുറത്താക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ അവര്‍ തന്നെ വീണ്ടും വിളിപ്പിച്ചതായും അന്നു മുതല്‍ അവരുടെ സ്വകാര്യ ജ്യോതിഷിയായി നിയമിച്ചതായും അദ്ദേഹം രാധന്‍ പണ്ഡിറ്റ് അവകാശപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തിലും വലിയ പിടിപാടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എല്‍കെ അദ്വാനിയൊക്കെ താന്‍ പറയുന്നതിന് അപ്പുറം പോകില്ലായിരുന്നു എന്നും വെബ്സൈറ്റില്‍ അവകാശപ്പെടുന്നു.


