ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദ് റെയില്‍വെ സ്റ്റേഷനില്‍ നടപ്പാലത്തിന്റെ തൂണില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാറ്റ്ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിലാണ് മൃതദേഹം കണ്ടത്.
നാലും അഞ്ചും പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ തൂണില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു. അര്‍ധരാത്രി അവസാന ട്രെയിന്‍ കടന്നുപോയതിനു ശേഷം നാലും അഞ്ചും പ്ലാറ്റ് ഫോമുകള്‍ വിജനമായിരുന്നു. പുലര്‍ച്ചെയാണ് റെയില്‍വെ പോലീസ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നും ഒരു ബാഗും സ്വെറ്ററും പഴ്സും കണ്ടെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

