താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ബാഗിനുള്ളില്‍ യുവതിയുടെ വെട്ടിമുറിച്ച ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പിതാവിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ മൃതദേഹത്തിന്റെ ഉടലും തലയും കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച താനെ ജില്ലയിലെ കല്യാണിലായിരുന്നു സംഭവം.
ഓട്ടോറിക്ഷ ഡ്രൈവറാണ് സംഭവത്തെക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചത്. ഓട്ടോയില്‍ കയറിയ ആളുടെ ബാഗില്‍നിന്ന് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രൈവര്‍ വിവരം തിരക്കി. ഇതോടെ ഇയാള്‍ ബാഗ് ഉപേക്ഷിച്ച് ഓട്ടോയില്‍നിന്ന് ഓടിരക്ഷപെട്ടു. ഉടന്‍ തന്നെ ഓട്ടോ ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ബാഗിനുള്ളില്‍ ഇടുപ്പിന് താഴേയ്ക്കുള്ള ഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കല്യാണിലെ തിത്വാല സ്വദേശി അരവിന്ദ് തിവാരിയാണ് ഇരുപത്തിരണ്ടുകാരിയായ മകളെ കൊലപ്പെടുത്തിയത്. മകളുടെ പ്രണയബന്ധമാണ് കൊലയ്ക്കു കാരണമായത്. മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിമുറിക്കുകയായിരുന്നു. മൃതദേഹഭാഗങ്ങള്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


