സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തിയും, സഹോദരന് ഷൊവിക് ചക്രവര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. കുറ്റം സമ്മതിക്കാന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അന്വേഷണസംഘം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ജാമ്യാപേക്ഷയില്‍ റിയ ചക്രവര്‍ത്തി ആരോപിച്ചു. പുരുഷ ഉദ്യോഗസ്ഥര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, നടന്റെ മരണത്തിലെ മാധ്യമ വിചാരണ വിലക്കണമെന്ന പൊതുതാല്പര്യഹര്ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിക്കെതിരെ റിപബ്ലിക് ടി.വി സത്യവാങ്മൂലം സമര്‍പ്പിച്ചു. ജനശ്രദ്ധയിലേക്ക് വസ്തുതകള്‍ എത്തിക്കാന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം അനിവാര്യമാണ്. ഹര്‍ജികള്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും റിപബ്ലിക് ടി.വി വ്യക്തമാക്കി.


