ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമി വിഷയം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് അംഗങ്ങള്‍.
അയോധ്യയിലെ തര്‍ക്കഭൂമി കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാരും ആര്‍എസ്എസും സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നതിനിടെ കേസ് ജനുവരിയില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജനുവരി നാലിനു കേസ് പരിഗണിച്ചെങ്കിലും ഉചിതമായ ബെഞ്ച് ജനുവരി പത്തിനു ഉചിതമായ തീരുമാനമെടുക്കുമെന്ന ഉത്തരവ് മാത്രമാണ് കോടതി പുറപ്പെടുവിച്ചത്. അഭിഭാഷകര്‍ക്ക് അന്ന് വാദത്തിനു അവസരം കിട്ടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

