ദില്ലി: അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന്. അയോധ്യ കേസില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 10ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്ഡേ, എന്‍ വി രമണ, യു യു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുണ്ടാവുക. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്.
സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്തിയാണ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. നേരത്തേ അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിസമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് രഞ്ജന്‍ ഗൊഗോയിയുടെ തീരുമാനം. തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പതിനഞ്ചോളം ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയത്.

