ലംഖിപൂര്‍ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സുപ്രിംകോടതി നിര്‍ദേശം. ലംഖിപൂര്‍ കേസില്‍ ഉത്തര്‍ പ്രദേശ് പൊലീസിനെ രൂക്ഷമായാണ് സുപ്രിം കോടതി വിമര്‍ശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണോയെന്ന് കോടതി ചോദിച്ചു.
കൊലക്കേസ് പ്രതിയെ നോട്ടിസ് നല്കിയാണോ വിളിച്ചു വരുത്തേണ്ടതെന്ന് ചോദിച്ച കോടതി യുപി പൊലീസും സര്‍ക്കാരും ഉത്തവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും എല്ലാ പ്രതികളും നിയമനത്തിന് മുന്നില്‍ ഒരുപോലെയാണെന്നും സുപ്രിംകോടതി പറഞ്ഞു.
ഇതിനിടെ ആശിഷ് മിശ്ര നാളെ ഹരാകുമെന്ന് യു പി സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. നാളെ ഹാജരായില്ലെങ്കില്‍ ആശിഷ് മിശ്രയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
അതേസമയം ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരടക്കം 9 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകന് ആശിഷ് മിശ്ര ടേനി ഹാജരായില്ല. ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനായിരുന്നു യുപി പൊലീസ് നോട്ടിസ് അയച്ചിരുന്നത്.


