ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പുരില്‍ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്ന കേസില്‍ വമ്ബന്‍ ട്വിസ്റ്റ്. അഭയകേന്ദ്രത്തില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന മുപ്പത്തിയഞ്ച് പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പുണ്ടെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കൊല ചെയ്യപ്പെട്ടതായി കരുതുന്ന കുട്ടികളെ പിന്നീട് കണ്ടെത്തിയെന്നും ജീവനോടെയുണ്ടെന്നും സിബിഐക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലില്‍ രണ്ട് അസ്ഥികൂടങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഇത് ഒരു സ്ത്രീയുടേയും പുരുഷന്റേയും അസ്ഥികൂടങ്ങളാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതായി തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചില്‍ സിബിഐ റിപ്പോര്‍ട്ട് ചെയ്തു.


