കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയിൽ അറിയിച്ചതാണിത്. 2014ൽ 387 മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നത് ഇന്ന് 731 ആയി ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 51,348ൽ നിന്ന് 1.12 ലക്ഷമായി ഉയർന്നതായി മന്ത്രി പറഞ്ഞു. ബിരുദ കോഴ്സുകളിൽ 118 ശതമാനവും ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 133 ശതമാനവുമാണ് സീറ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.