തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. നാല് മന്ത്രിമാര്‍ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്, ധനമന്ത്രി ത്യാഗരാജന്, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ പെരിയ സ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്.
തേനി ജില്ലയില്‍ നിന്നുള്ള 7 എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടാകും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് എട്ട് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. അതേസമയം ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എഐഎഡിഎംകെ ഈ മാസം ഒന്‍പതിന് വിവിധ സ്ഥലങ്ങളില്‍ സമരം നടത്താന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും.


