ലൈംഗിക അതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് എംപിലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടകയിലെ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോറ്റു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്
ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ കർണാടകയിലെ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ തോറ്റു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനിൽ 25 വർഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്.പ്രമാദമായ ലൈംഗിക പീഡന കേസുകളിൽ പ്രതിയായ പ്രജ്വൽ കഴിഞ്ഞ 34 ദിവസമായി വിദേശത്ത് ഒളിവുജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയ ഇയാളെ വിമാനത്താവളം വളഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രജ്ജ്വൽ ജർമ്മനിയിലേയ്ക്ക് കടന്നതിന് പിന്നാലെ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. ആരോപണം ശക്തമായതിന് പന്നാലെ പ്രജ്വലിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയിരുന്നു.