റായ്ബറേലിയിലും വയനാട്ടിലും കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി മുന്നിൽ . ബിജെപിയുടെ ദിനേശ് പ്രതാപ് സിംഗാണ് പിന്നിലുള്ളത്. മറ്റൊരു മണ്ഡലമായ വയനാട്ടിലും അദ്ദേഹം ലീഡ് ചെയ്യുന്നു. രണ്ടാംസ്ഥാനം എൽ.ഡി.എഫിലെ ആനിരാജയ്ക്കാണ്.
രാഹുൽ ഗാന്ധി അടുത്തിടെ പരാജയപ്പെട്ട അമേത്തിയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. സിറ്റിങ് എം.പിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസിൻ്റെ കിശ്വരി ലാൽ ശർമ്മയാണ് ഇവിടെ മുന്നിൽ.ഉത്തർപ്രദേശിൽ ഇന്ത്യൻ സഖ്യം മികച്ച മുന്നേറ്റമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നിലാണ്. വാരണാസിയിൽ ആറായിരത്തിലധികം വോട്ടിനാണ് മോദി യു.പി പി.സി.സി അധ്യക്ഷനായ അജയ് റായിയോട് പിന്നിട്ടുനിൽക്കുന്നത്. യുപിയിൽ ഇന്ത്യൻ സഖ്യം 41 സീറ്റിൽ ലീഡ് ചെയ്യുന്നു.