ഉത്തര്‍ പ്രദേശില്‍ എട്ട് പോലീസുകാര്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കാണ്‍പൂര്‍ ഡിവൈഎസ്പി ദേവേന്ദ്ര മിശ്ര ഉള്‍പ്പടെ മൂന്ന് എസ്ഐമാരും കൊല്ലപ്പെട്ടിട്ടുണ്ട്. കാണ്‍പൂരിലെ ദിക്റു വില്ലേജിലാണ് പോലീസും ക്രമിനല്‍ സംഘവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേക്കിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. 60 ഓളം ക്രിമിനല്‍ കേസുകള്‍ ദുബേക്കിന് എതിരെ നിലവിലുണ്ട്. ഒളിച്ചിരുന്ന ഗുണ്ടാസംഘം തിരച്ചിലിന് എത്തിയ പോലീസിന് നേരെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു.

