ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ഗുജറാത്ത് സര്‍ക്കാര്‍. വദ്നഗര്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ചായക്കട സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ സന്ദര്‍ശിച്ചിരുന്നു.
ചായക്കട യാതൊരു മാറ്റവും കൂടാതെ സംരക്ഷിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചായക്കടയ്ക്ക് കേടുപാട് സംഭവിക്കാതിരിക്കാന്‍ ഗ്ലാസ് കൊണ്ട് സംരക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 2017 മുതല്‍ ചായക്കട വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
ചായക്കടയില്‍ പോകുമ്ബോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകളെ കണ്ടുമുട്ടുകയെന്നതാണ് പ്രതീ ക്ഷിച്ചിരുന്നതെന്നും അവര്‍ക്ക് ചായ കൊടുക്കുകയും അവരുടെ കഥകള്‍ കേള്‍ക്കുകയും ചെയ്യാറുണ്ടെന്നും മോദി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് താന്‍ ഹിന്ദി സംസാരിക്കാന്‍ പഠിച്ചതെന്നും മോദി അവകാശപ്പെട്ടിരുന്നു.


