തൊടുപുഴ : കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് ,ഡീൻ കുര്യാക്കോസ് നിവേദനം നൽകി.2014ൽ ഫിസിക്കൽ വേരിഫിക്കേഷന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരടു വിജ്ഞാപനത്തിലുള്ള ESA പ്രദേശങ്ങൾ തന്നെ അംഗീകരിച്ചു കൊണ്ട് 2018 ൽ പുറത്തിറങ്ങിയ രണ്ടു സർക്കാർ ക്ലാരിഫിക്കേഷൻ നോട്ടിഫിക്കേഷനിലൂടെ കേരളത്തിലെ ESA പ്രദേശങ്ങൾ 9993.7 sq km മാത്രമാണെന്ന് ബി.ജെ.പി സർക്കാർ അംഗീകരിക്കുകയുണ്ടായി. ജനവാസ കേന്ദ്രങ്ങളെയും, കൃഷിസ്ഥലങ്ങളേയും, തോട്ടങ്ങളെയും ഒഴിവാക്കി കൊണ്ടുള്ള പ്രദേശങ്ങളെ ESAയാക്കി UPA ഗവൺമെന്റിന്റെ കാലഘട്ടത്തിൽ അംഗീകരിച്ചതിനെ ,NDA സർക്കാരും അംഗീകരിച്ചതിനാൽ ഉടൻ തന്നെ അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ വിജ്ഞാപനം പ്രഖ്യാപിക്കണമെന്നും ഡീൻ കുര്യാക്കോസ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനെ നേരിൽ കണ്ട് ആവശ്യമുന്നയിച്ച് കത്തു നൽകി.ഉടൻ തന്നെ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേർക്കുമെന്നും, അന്തിമ വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കാൻ ചർച്ച ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചതായി ഡീൻ കുര്യാക്കോസ് അറിയിച്ചു.