ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത പരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി രംഗത്ത്.തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘ആറ്റം ബോംബ്’ കൈയ്യിലുണ്ടെന്ന് രാഹുൽ പറഞ്ഞു.തെളിവുകൾ പുറത്തു വന്നാൽ ബോംബ് പോലെ പൊട്ടും .രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർമാർ റിട്ടയർ ചെയ്താലും ജയിലിൽ പോകുമെന്നും രാഹുൽ പറഞ്ഞു
രാഹുൽ ഗാന്ധിയുടെ ഭീഷണി തള്ളിക്കളയുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.ഒരു തെളിവുമില്ലാതെയാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിക്കുന്നത്. 2025 ജൂൺ 12 ന് രാഹുല്‍ഗാന്ധിക്ക് മെയിൽ അയച്ചെങ്കിലും . അദ്ദേഹം മറുപടി നല്‍കിയില്ല.2025 ജൂൺ 12-ന് കത്ത് അയച്ചു, അദ്ദേഹം പ്രതികരിച്ചില്ല. . ഒരു പ്രശ്നത്തെക്കുറിച്ചും അദ്ദേഹം ഒരു കത്തും അയച്ചിട്ടില്ലെന്നും കമ്മീഷന് അറിയിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അദ്ദേഹം ഇപ്പോൾ കമ്മീഷനേയും ജീവനക്കാരെയും ഭീഷണിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്നത് വിചിത്രമാണ്. അത്തരം നിരുത്തരവാദപരമായ എല്ലാ പ്രസ്താവനകളും അവഗണിക്കുന്നു. നിഷ്പക്ഷമായും സുതാര്യമായും പ്രവർത്തിക്കാൻ എല്ലാ ജീവനക്കാരോടും തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു