ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തുമെന്ന് സൂചന. ഇതുസംബന്ധിച്ച് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി.
അതേസമയം ഇപ്പോള്‍ വിദേശത്തുള്ള പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം പരിഗണിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ ഏതാനും സ്ഥലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിനിറങ്ങിയാല്‍, സംസ്ഥാനത്തുടനീളം യുഡിഎഫിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. മലയാളികള്‍ക്കു പ്രിയങ്കയോടുള്ള പ്രിയം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണു കെപിസിസി നിലപാട്. അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ രഹുല്‍ ഗാന്ധിയെ വീണ്ടും കേരളത്തില്‍ പ്രചാരണത്തിനിറക്കാനും കോണ്‍ഗ്രസ് അണിയറില്‍ ആലോചിക്കുന്നുണ്ട്. മലബാര്‍, മധ്യ, തെക്കന്‍ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ മൂന്ന് റോഡ് ഷോ നടത്താനാണ് പദ്ധതി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

