കേരളത്തിന് നിന്നെത്തുന്നവര്‍ക്കുള്ള പരിശോധന കര്‍ശനമാക്കി കര്‍ണാടകയും തമിഴ്നാടും. രണ്ട് ഡോസ് വാക്സിന് എടുത്ത സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റോ വേണം അതിര്‍ത്തി കടക്കാനായി. അര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ കര്‍ണാടക വിന്യസിച്ചിട്ടുണ്ട്.
കോവിഡ് കടുത്തതോടെ കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഉള്ളത്. ഇവിടെ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണങ്ങലുള്ളത്. ബംഗളൂരുവില്‍ സ്കൂളുകളും കോളജുകളും അടച്ചിടും.


