കല്‍പ്പറ്റ: ചെങ്കല്ലുമായി വന്ന ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകന് ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.വയനാട് പടിഞ്ഞാറത്തറ കാപ്പിക്കളം കുറ്റിയാംവയലിന് സമീപത്തെ തോട്ടില്‍ ഞായറാഴ്ച 11ഓടേയായിരുന്നു അപകടം. നിര്‍മാണ ആവശ്യത്തിനുള്ള ചെങ്കല്ലുമായി വന്ന ലോറി റോഡിന്റെ അരിക് ഇടിഞ്ഞ് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ സീറ്റില്‍നിന്ന് പുറത്തേക്ക് വീണ ദിലീപ് കുമാര്‍ ചെങ്കല്ലുകള്‍ക്കടിയില്‍പെടുകയായിരുന്നു. ഏറെനേരം പാടുപെട്ടാണ് നാട്ടുകാര്‍ കല്ലുകള്‍ക്കടിയില്‍ നിന്ന് ദിലീപിനെ രക്ഷപ്പെടുത്തിയത്.
വയനാട്ടില്‍ ചെങ്കല്ല് ലോറി തലകീഴായി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

