വയനാട്: വാകേരിയില്‍ ജനജീവിതത്തിനു ഭീഷണിയായ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്. ആവശ്യമെങ്കില്‍ കൊല്ലാം എന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. പ്രജീഷിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഐ.സി.ബാലകൃഷ്ണന് എംഎല്‍എയും ഉപവാസം അവസാനിപ്പിച്ചു. കടുവയെ പിടികൂടാന്‍ എല്ലാ നടപടികളും സ്വീകരിച്ചെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ വയലിനു സമീപം കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചു.സുൽത്താൻ ബത്തേരി,മേപ്പാടി, കൽപ്പറ്റ ആർ ആർ ടി സംഘങ്ങളാണ് മൂന്നായി തിരിഞ്ഞ് പരിശോധന നടത്തുന്നത്. കടുവ നില ഉറപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുകയാണ് ലക്ഷ്യം
<div class="a