തൃശൂര്‍: പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന് ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന് ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നത്.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഒളരിക്കര കാളിദാസന് കുഴഞ്ഞുവീണത്. രണ്ട് ദിവസമായി ആന അസുഖബാധിതനായിരുന്നു. അവശനായിരുന്ന ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന് എന്ന ആന. ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു ഒളരിക്കര കാളിദാസന്.
വിരിഞ്ഞ മസ്തകവും നിലത്തിഴയുന്ന തുമ്പിയും എപ്പോഴും വീശുന്ന ചെവികളും ഗാംഭീര്യമുള്ള കൊമ്പുകളുമൊക്കെയാണ് കാളിദാസനെ കൊമ്പന്മാര്ക്കിടയില് തലയെടുപ്പ് നല്‍കുന്നത്. ജൂനിയര്‍ ശിവസുന്ദര്‍ എന്ന വിശേഷണവും കാളിദാസനുണ്ട്.


