തൃശൂര്‍: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില് നിന്ന് കള്ള് കുടിക്കുന്ന വീഡിയോയാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡാണ് യുവതിയെ അറസ്റ്റ് ചെയ്തത്.മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. യുവതിയെ ജാമ്യത്തില്‍ വിട്ടു.
Home LOCALThrissur മദ്യപാനം പ്രോത്സാഹിപ്പിച്ചു’; ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ പങ്കുവെച്ച യുവതി അറസ്റ്റില്‍
മദ്യപാനം പ്രോത്സാഹിപ്പിച്ചു’; ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ പങ്കുവെച്ച യുവതി അറസ്റ്റില്‍
by NEWS DESK 3
by NEWS DESK 3

