തൃശൂർ: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ഫയര്‍ ആന്റ് സേഫ്റ്റിയുടെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. ട്രയല്‍ റണ്‍ വിജയകരമായാല്‍ ഫിറ്റ്നസ് അംഗീകാരം നല്‍കുമെന്ന് ഫയര്‍ സേഫ്റ്റി കമ്മീഷ്ണര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു.
തുരങ്കം ആഗസ്റ്റില്‍ തുറന്ന് നല്കാന് കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും വ്യക്തമാക്കി. കുതിരാന്‍ തുരംഗത്തിൻ്റെ മുകളിലൂടെ പൈപ്പ് ഉപയോഗിച്ച് വെള്ളം ശക്തമായി അടിച്ചാണ് ട്രയല്‍ റണ്‍ നടത്തുക. ഇത് വഴി ബലക്ഷയമോ ചോര്‍ച്ചയോ ഉണ്ടെങ്കില്‍ കണ്ടെത്താനാകും എന്നും അധികൃതർ വ്യക്തമാക്കി.


