തിരുവനന്തപുരം: ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന് കെ.കെ.വേണുഗോപാലിന്റെ സേവനംതേടും. ഗവര്‍ണറുടെ നിലപാട് ജനാധിപത്യത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സമീപനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബില്ലുകളില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും: മുഖ്യമന്ത്രി
by രാഷ്ട്രദീപം
by രാഷ്ട്രദീപം