ന്യൂഡൽഹി: നിഥാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി.13 കൊലക്കേസുകളായിരുന്നു ചുമത്തിയിരുന്നത്. ചീഫ് ജസ്റ്റിസ് ബെഞ്ചിന്റേതാണ് ഉത്തരവ്. കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതാണ് വെറുതെവിടാൻ കാരണം. 15 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കോലിയുടെ ശിക്ഷ ശരിവച്ച 2011ലെ വിധിക്കെതിരെ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിക്കുകയായിരുന്നു. കോലിക്കെതിരായ പതിമൂന്നാമത്തെ കേസാണിത്. മുമ്പത്തെ 12 കേസുകളിൽ നിന്ന് അദ്ദേഹം ഇതിനകം കുറ്റവിമുക്തനാക്കപ്പെട്ടു.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്വേഷണത്തിലെ പിഴവുകളാണ് പ്രതികളെ ജയിലിന് പുറത്തെത്തിച്ചിരിക്കുന്നത് എന്ന വിമർശനമുയർന്നു. 15 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കോലിയുടെ ശിക്ഷ ശരിവച്ച 2011 ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള തിരുത്തൽ ഹർജിയാണ് സുപ്രീംകോടതി അവസാനം പരിഗണിച്ചത്.
നിതാരി കേസുകളിൽ കോലിക്കും പന്ധേരിനും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും പല കേസുകളിലും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി. ഓരോ കേസിലും പ്രതികൾ മുക്തി നേടി. സുരേന്ദ്ര കോലിക്കെതിരെ ചുമത്തപ്പെട്ട 13 കേസുകളിൽ, നേരത്തെ 12 കേസുകളിൽ അദ്ദേഹം കുറ്റവിമുക്തനായിരുന്നു. ഇപ്പോൾ, പതിമൂന്നാമത്തെയും അവസാനത്തെയും കേസിലെ ശിക്ഷകൂടി റദ്ദാക്കിയിരിക്കയാണ്. നരഭോജനം, അവയവ കടത്ത്, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളും ഉന്നയിക്കപ്പെട്ട കേസാണ്.


