തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാര്‍ഥി പട്ടികക്ക് അംഗീകാരം നല്‍കും.
15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുക.
നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒരു പി ബി അംഗവും പട്ടികയിലുണ്ട്. ഇതിന് പുറമെ മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉള്‍പ്പെടെ നാല് എംഎല്‍എമാരും സ്ഥാനാര്‍ഥികളാകും.
ആറ്റിങ്ങല്‍ വി ജോയ്, കൊല്ലം എം മുകേഷ്, പത്തനംതിട്ട ഡോ. ടി എം തോമസ് ഐസക് എന്നിവര്‍ മത്സരിക്കും. ആലപ്പുഴയില്‍ സിറ്റിങ് എം പി എ എം ആരിഫും ഇടുക്കിയില്‍ മുന്‍ എം പി ജോയ്സ് ജോര്‍ജ്ജും മത്സരിക്കും.