ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു. ആശുപത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പേയിംഗ് കൗണ്ടറിനു മുന്നില്‍ നടന്ന പരിപാടി കേരളാ ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ എന്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ആശുപത്രി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പുലയനാര്‍കോട്ട എസ് എസ് അനില്‍കുമാര്‍ അധ്യക്ഷനായി. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാര്‍, ഡോ പി കെ ജയറസ്, ബാബു ജോണ്‍, എം ജെ നിസാം, സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി ജയകുമാര്‍, ഗൗരീശപട്ടം അജീഷ്, കള്ളിക്കാട് കെ ഷണ്മുഖന്, ആര് രമ്യ എന്നിവര്‍ സംസാരിച്ചു.


