തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത് നിയമസഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിക്കുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് പ്രസംഗം അവസാനിപ്പിച്ചു മടങ്ങിയതില്‍ പ്രതികരിക്കുകയായിരുന്നു സതീശൻ.
സർക്കാർ-ഗവർണർ പോരിന്റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്. നയപ്രഖ്യാപനത്തില്‍ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങള്‍ ഒന്നുമില്ല. മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഭയമാണ്. സംസ്ഥാന സർക്കാർ ഇരുട്ടിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.