തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റിനെ കാണാനെത്തിയ മുന്‍ എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന്. പാര്‍ട്ടി പുനഃസംഘടനാ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളയില്‍ സ്ഥാനം ഉറപ്പിക്കാനെത്തിയ നേതാവിനെയാണ് പ്രസിഡന്റിന്റെ അംഗരക്ഷകര്‍ കൈകാര്യം ചെയ്തതത്രെ.
തിക്കും തിരക്കുമാണ് പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനില്‍. പല ജില്ലാ നേതാക്കള്‍ക്കും മണിക്കൂറുകളോളം കാത്തുനിന്നാലും സംസ്ഥാന അധ്യക്ഷനെ കാണാനാകാത്ത സ്ഥിതി. ഇങ്ങനെ സംസ്ഥാന അധ്യക്ഷനെ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ണവിലക്കിയെന്നും നിര്‍ബന്ധപൂര്‍വ്വം കാണാനായി ഇന്ദിരാഭവനിലേക്ക് പ്രവേശിച്ചപ്പോള്‍ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് പുറത്താക്കുകയുമായിരുന്നു. പിന്നീട് നടന്ന ഉന്തിലും തള്ളിലും ഈ മുന്‍എം.എല്‍.എയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. വളരെയേറെക്കാലം തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസിനെ നയിച്ചയാളുമായ നേതാവിന് പറ്റിയതിനെക്കുറിച്ച് അറിഞ്ഞവര്‍ മൂക്കത്ത് വിരല്‍വെച്ചിരിക്കുകയാണ് ഇപ്പോള്‍.
തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട് പ്രതിപക്ഷത്തുതന്നെ തുടരേണ്ടിവന്ന കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പാര്‍ട്ടി ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി താഴെത്തട്ടമുതല് ഹൈക്കമാന്റില്‍ വരെ പുതുനേതൃത്വം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നു. അങ്ങനെ ഉടച്ചുവാര്‍ക്കാനായി ഹൈക്കമാന്റ് കേരളത്തില്‍ നിയോഗിച്ച സംസ്ഥാന അധ്യക്ഷന്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ തന്നെ അടിച്ചുവാര്ക്കുന്ന വാര്‍ത്തകളാണ് ഇന്ദിരാഭവനില്‍ നിന്ന് പുറത്തുവരുന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
കണ്ണൂരില്‍ പയറ്റിയ കായികാഭ്യാസങ്ങള്‍ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുനേരെയും ഉണ്ടായതിന്റെ (അംഗരക്ഷകരില്‍ നിന്നും) ഞെട്ടലിലാണ് തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തലമുറമാറ്റത്തിന്റെ പേരില്‍ പുതിയ പ്രതിപക്ഷ നേതാവിനെയും പുതിയ സംസ്ഥാന അധ്യക്ഷനെയും നിയോഗിച്ചതിന്റെ ആദ്യബഹളങ്ങളൊക്കെ അവസാനിച്ച് വീണ്ടും പഴയമട്ടിലായിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. പുത്തന്‍ നേതാക്കള്‍ അധികാരമേറ്റപ്പോള്‍ ഉണ്ടായ ആവേശമൊന്നും ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് ഇല്ലായെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.