തിരുവനന്തപുരം: അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇനിയങ്ങോട്ട് അത് തന്നെയാണ് തങ്ങളുടെ പ്രഖ്യാപിത നയമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.പിണറായി വിജയന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണില്‍ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങള്‍ക്ക് വലിയ പ്രയാസമില്ലായിരുന്നുവെന്നും താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണെന്നും ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നല്കി. അവസാനത്തെ കനല് തരിയും ചാരമായിപ്പോകുമെന്നും പിണറായി വിജയന്റെ ജല്പനങ്ങള്ക്കുള്ള മറുപടി ഡിസംബര്‍ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തരാമെന്നും സുധാകരൻ വ്യക്തമാക്കി.