തിരുവനന്തപുരം: തൊണ്ടയില്‍ മിക്സച്ചര്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തില്‍ ശാന്തിവിള താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് എതിരെ കുടുംബം. ആശുപത്രി അധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയില്ലെന്നാണ് കുട്ടിയുടെ അച്ഛന് പറയുന്നത്.
പ്രാഥമിക ശുശ്രൂഷ പോലും നല്‍കാതെയാണ് താലൂക്ക് ആശുപത്രി അധികൃതര്‍ എസ്എടി ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നും ആശുപത്രിയില്‍ ‘108’ ആംബുലന്‍സ് ഉണ്ടായിട്ടും പുറത്ത് നിന്ന് വിളിക്കാന്‍ പറഞ്ഞുവെന്നും രാജേഷ് ആരോപിച്ചു. സംഭവത്തില്‍ നേമം പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ആറുവയസ്സുകാരി നിവേദിത തൊണ്ടയില്‍ മിക്സചര്‍ കുടുങ്ങി മരിച്ചത്. ഉടന്‍ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചു. അവിടെ കൃത്യമായ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. ശ്വാസതടസം പരിഹരിക്കാനുള്ള ശുശ്രൂഷകള്‍ നല്കിയ ശേഷമാണ് എസ്എടി ആശുപത്രിയിലേക്ക് അയച്ചത്. നഴ്സുമാര്‍ തന്നെയാണ് ആംബുലന്‍സ് വിളിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ലെന്നും ‘108’ ആംബലന്‍സ് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്യുന്നത് മാത്രമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.


