ബെംഗളൂരു: മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ചത് 2021-ലാണെന്ന നിർണായക വിവരം വെളിപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ).സോഫ്റ്റ് വെയർ കമ്പനിയായ എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ഇടപാടില്‍ അന്വേഷണം തുടങ്ങിയതായും എസ്എഫ്ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചു.എതിർ സത്യവാങ്മൂലത്തിലാണ് വീണയെയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാഴ്ത്തിയുള്ള എസ്എഫ്ഐഒയുടെ വെളിപ്പെടുത്തല്‍.2021 ജനുവരിയിലാണ് ചട്ട വിരുദ്ധ ഇടപാടില്‍ അന്വേഷണം ആരംഭിച്ചത്.

