പത്തനംതിട്ട: സീതത്തോട്ടില്‍ കാട്ടാനകളെ കണ്ട് ഭയന്നോടിയ യുവാക്കള്‍ക്ക് വീണ് പരിക്ക്. കട്ടച്ചിറ സ്വദേശികളായ രഞ്ജു(25), ഉണ്ണി(20) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
മണിയാര്‍-കട്ടച്ചിറ റൂട്ടില്‍ എട്ടാം ബ്ലോക്കിന് സമീപമാണ് സംഭവം. ബൈക്കില്‍ പോയ യുവാക്കള്‍ കാട്ടാനകളുടെ മുന്നില്‍ ചെന്ന് പെടുകയായിരുന്നു. ആനകളെ കണ്ട് ഓടുന്നതിനിടെ ഇവര്‍ക്ക് വീണ് പരിക്കേറ്റു.