പത്തനംതിട്ട: തിരുവല്ല നഗരസഭ ഭരണം തിരിച്ചു പിടിച്ച് യു.ഡി.എഫ്. യു.ഡി.എഫിലെ അനു ജോര്‍ജ് 15-ന് എതിരെ 17 വോട്ടുകള്‍ക്ക് വിജയിച്ചു. 39 കൗണ്‍സിലില്‍ 32 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 17 പേര് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. 15 പേര് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആയിരുന്ന ലിന്റ ജേക്കബ് വഞ്ചിപ്പാലത്തിന് വോട്ട് ചെയ്തു. ബി.ജെ.പിയിലെ ആറ് അംഗങ്ങളും എസ്.ഡി.പി.ഐ. അംഗവും വോട്ടിങ്ങില്‍ നിന്നും വിട്ടുനിന്നു. എല്‍.ഡി.എഫിന്റെ പിന്തുണയോടെ വിജയിച്ച ശാന്തമ്മ വര്‍ഗീസ് രാജിവച്ച സാഹചര്യത്തിലാണ് ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് നടന്നത്.
Home Election തിരുവല്ല നഗരസഭ ഭരണം തിരിച്ചു പിടിച്ച് യു.ഡി.എഫ്.; മുന്‍ ചെയര്‍പേഴ്സന്റെ വോട്ട് യു.ഡി.എഫിന്
തിരുവല്ല നഗരസഭ ഭരണം തിരിച്ചു പിടിച്ച് യു.ഡി.എഫ്.; മുന്‍ ചെയര്‍പേഴ്സന്റെ വോട്ട് യു.ഡി.എഫിന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം