ചെര്‍പ്പുളശ്ശേരി: രണ്ടു വര്‍ഷം മുമ്പ് കാണാതായ 42കാരിയായ യുവതിയെയും 19കാരിയായ മകളെയും മധുരയില്‍ നിന്ന് കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ കണ്ടു പിടിച്ചത്. ചെര്‍പ്പുളശ്ശേരി പൊലീസില്‍ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഇവരെ കണ്ടെതുകയായിരുന്നു. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് ഇവരെ കടത്തിക്കൊണ്ടുപോയ മധുര സ്വദേശി ഖലീലുല്‍ റഹ്മാനെ (58) അറസ്റ്റ് ചെയ്തു.
പ്രതിയോടൊപ്പം ദാസ്യവൃത്തി ചെയ്ത് ഇവര്‍ മധുരയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് എസ്.ഐ കെ. സുഹൈല്‍, ക്രൈംബ്രാഞ്ച് എസ്.ഐ സി.ടി. ബാബുരാജ്, എ.എസ്.ഐ ജോണ്സണ്, സുധാകുമാരി എന്നിവര്‍ നേതൃത്വം നല്കി.


