പാലക്കാട് : കുമ്പിടി ഉമ്മത്തൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ഒന്നരവയസ്സുകാരന് മരിച്ചു. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടില്‍ മുബാറഖിന്റെ മകന് മുസമ്മിലാണ് മരിച്ചത്.വിറകുവെട്ട് യന്ത്രവുമായി എത്തിയ വാന്‍ പിറകിലേക്ക് എടുത്തപ്പോഴായിരുന്നു അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

