മുഹമ്മദ് റിയാസിനെപ്പോലെ ഒരു മന്ത്രിയെക്കിട്ടിയത് സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന കാര്യമെന്ന്. പറയുന്നത് മറ്റാരുമല്ല സാക്ഷാല്‍ കെ.കെ.രമ എംഎല്‍എ. വടകര മണ്ഡലത്തില്‍ നടന്ന ചടങ്ങിലാണ് രമയുടെ പരാമര്‍ശം. കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനും സാധ്യമായവയില്‍ ഉടന്‍ പരിഹാരമുണ്ടാക്കാനും അദ്ദേഹം ശ്രമിക്കുന്നു. വടകര മണ്ഡലത്തിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തന്റെ അഭിപ്രായപ്രകടനമെന്ന് രമ പറയുന്നു. മണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്ന പോസിറ്റീവ് നിലപാടാണ് മന്ത്രിയുടേതെന്നും രമ.

