തിരുവനന്തപുരം: സൈബർ അധിക്ഷേപവും വ്യാജവാർത്തയും തടയാൻ സൈബർ വിംഗ് ശക്തമാക്കുന്നതിനായി ബഡ്ജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തി.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ. തെറ്റായ ചിത്രങ്ങളും വാർത്തകളും വീഡിയോകളും പ്രചരിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായുള്ള സൈബർ വിംഗ് ശക്തമാക്കും. പിആർഡി, പൊലീസ് വകുപ്പുകളെ ഉൾപ്പെടുത്തി വിംഗ് കാര്യക്ഷമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചതായി മന്ത്രി കെഎൻ ബാലഗോപാൽ.