കോഴിക്കോട്: ചിട്ടി കമ്ബനി തട്ടിപ്പ് കേസ് അന്വേഷണ സംഘത്തി ലുണ്ടായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പാതിരിപ്പറ്റ മൈത്രി ബസ് സ്റ്റോപ്പിന് സമീപം മാവുള്ള ചാലില്‍ സുധീഷ് (41)നെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതല്‍ സുധീഷിസ്റ്റേഷനില് നിന്ന് കാണാതാ യിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിങ് ഗ്രൗണ്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടി ബി റോഡില്‍ മൈജിക്ക് സമീപമാണ് ഈ കെട്ടിടം.
ചിട്ടി കമ്ബനി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ കേസ് ഫയല്‍ അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടെ സുധീഷിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാത്രിയില്‍ ഇൻക്വസ്റ്റ് നടത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
പിതാവ് കൃഷ്ണൻ, മാതാവ് ജാനു, ഭാര്യ സിനി (നരിപ്പറ്റ സ്കൂള്‍ അധ്യാപിക), മക്കള്‍ : ജഗത്കൃഷ്ണ (ഒരുവയസ്)


