കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ മറികടന്ന് നടത്തിവന്ന ക്ലാസുകള്‍ എന്‍ഐടി അവസാനിപ്പിച്ചു. പരീക്ഷകളും മാറ്റി. ക്ലാസുകള്‍ ഓണ്‍ലൈനായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ടെന്‍മെന്റ് സോണ്‍ അല്ലെന്ന വാദമുയര്‍ത്തിയാണ് എന്‍ഐടി ക്ലാസുകള്‍ നടത്തി വന്നത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പരാതി നല്‍കുകയും വിഷയം മനോരമന്യൂസ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്‍ഐടിയില്‍ ക്ലാസുകള്‍ തുടരുന്നത് ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിന് പിന്നാലെയാണ് നടപടി.

